2017, ജനുവരി 19, വ്യാഴാഴ്‌ച

അക്കര എച്ച്. എ യു. പി. സ്കൂൾ എഴുത്തുകൂട്ടം പ്രസിദ്ധീകരിച്ച 4 കവിതാ സമാഹാരങ്ങളുടെ പ്രകാശനം പ്രശസ്ത കഥാകൃത്ത് ശ്രീ. മഹേന്ദർ നിർവഹിച്ചു.








2016, ജൂലൈ 7, വ്യാഴാഴ്‌ച

ഉണ്ണിമോഹങ്ങള്‍
കൊതിയൂറുന്ന ചുവന്നു തുടുത്ത മാമ്പഴം കഴിയ്ക്കണം ചന്ദ്രമുത്തശ്ശന്റെ മടിയില്‍ കിടന്ന് ഉറങ്ങണം.ചിത്രശലഭങ്ങളോടൊപ്പം പാറിനടക്കണം. രാത്രികളില്‍ നക്ഷത്രങ്ങളെ നോക്കി കിന്നാരം പറയണം നക്ഷത്രങ്ങളെപ്പിടിച്ച് കുപ്പിയിലിടണമെന്റെ വനം എന്ന് പറയാന്‍ ഒരു കൊയ്യാക്കച്ചെടി നടണം
മുഹമ്മെദ് ഷിയാസ് 6 എ

ഉണ്ണിമോഹങ്ങള്‍
ചിറക് വിരിച്ച് പറക്കുന്ന പക്ഷികളെപ്പോലെ പറക്കാന്‍ എനിയ്ക്കും ആഗ്രഹമുണ്ട്.
പപ്പടത്തിനെ കഴിയ്ക്കുന്നതു പോലെ ചന്ദ്രമ്മാവനെ കഴിയ്ക്കണം.
എന്നെ കുത്തുന്ന കൊതുവിനെ തിരിച്ച് കുത്തണം
മേഘക്കൂട്ടങ്ങളുടെ മുകളില്‍ സവാരി ചെയ്യണം.
വണ്ടിനെപ്പോലെ തേന്‍ കുടിയ്ക്കണം.
ഫ്രീസറിലുള്ള ഐസ് കട്ട കഴിയ്ക്കണം പക്ഷേ പനി പിടിയ്ക്കരുത്
മഴവില്ലിനെപ്പോലെ നിറങ്ങളുള്ള വസ്ത്രം ധരിയ്ക്കണം
ശ്രീക്കുട്ടി എല്‍ 6എ


2015, ഡിസംബർ 16, ബുധനാഴ്‌ച

ഇന്നത്തെ കവിത

വാച്ച്


ക്ഷീണമില്ലാതെ ഓടുന്ന വല്ല്യേട്ടനും
മടിയനായ കുഞ്ഞനിയനും
മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു
അവര്‍ക്കിടയില്‍ മത്സരമുണ്ട്
പരാജയമില്ലാത്ത മത്സരം

ഷഹനാസ് എം 7 എ

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച


ഇന്നത്തെ കവിത
സ്വാതന്ത്ര്യം
കൂട്ടില്‍ കളിയ്ക്കും പറവയേ
എന്തേ നിന്‍ മിഴികള്‍ നനഞ്ഞിരിയ്ക്കുന്നു
ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ?
നിങ്ങളെ ജയിലറയ്ക്കുള്ളില്‍ പൂട്ടിയിട്ടോ?
പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ?
അതോ മനസ്സില്‍ പൂട്ടിയിട്ടോ?
എവിടെ നിന്റെ കൂട്ടുകാര്‍?
ദൂരെയെത്തുന്ന കണ്ണിനുള്ളില്‍
കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ,
ഫാത്വിമ എ 7 എ



പൂമ്പാറ്റ
നിറങ്ങളുടെ ചങ്ങാതിയായി
ആ വാടികയില്‍ തേന്‍ കുടിയ്ക്കാന്‍ വന്ന
അവന്റെ ചിറകുകള്‍
നിറങ്ങള്‍ കൊണ്ട് നെയ്ത പട്ടുസാരിപോലെ
ദില്‍ഷാദ് എ 6 എ


പൂച്ചക്കുട്ടി
എന്റെ അടുപ്പത്തിരിയ്ക്കുന്ന
പാല്‍ തട്ടിയിട്ട് കുടിച്ചാല്‍
നിന്റെ വിശപ്പ് മാറുമോ?
ഷാനിഫ പി എസ് 6 എ


ഉള്ളം കൈ
ആരു കുത്തിവരച്ചു
നിന്റെ കൈക്കുള്ളില്‍
കുഞ്ഞനോ അതോ മൂത്തതോ?
നവിത 6 എ

മാമ്പഴത്തിന്റെ ഹൃദയം തുറക്കാന്‍
ഒരു കിളിയുടെ കൊക്ക് തന്നെ വേണം
ആതിര ആര്‍ 7 എ

താക്കോല്‍
മനുഷ്യന്റെ ഉള്ളു തുറക്കുന്ന
താക്കോലാണദ്ധ്യാപകന്‍
തുറന്നെടുക്കുന്നയാള്‍
മനസ്സും കവര്‍ന്നു കൊണ്ടു പോകും
സുല്‍ത്താന്‍ മുഹമ്മദ് 7 എ


2015, ജൂൺ 28, ഞായറാഴ്‌ച

പരീക്ഷ


തോറ്റ കുട്ടിയുടെ
ഉത്തരക്കടലാസില്‍ കണ്ടത്
നിറങ്ങളെ മറന്ന വരികളായിരുന്നു
അനുമോള്‍ എ


പൂവുകള്‍
പൂമ്പാറ്റകളുടെ സ്മാരകങ്ങള്‍
അഞ്ജലി എം



വിരിയുന്ന പൂക്കളില്‍
കുട്ടികളുടെ ചിരികള്‍
മുഹമ്മെദ് അന്‍സില്‍

മയില്‍
പീലി വിടര്‍ത്തി നില്‍ക്കുമ്പോള്‍
മഴയെ പേടിച്ച്
കുട ചൂടി നില്‍ക്കുന്നതു പോലെ തോന്നും
നന്ദന എസ്
ഏഴാം തരം എ

കോളാമ്പി
കനാലോരത്തുള്ള എന്നെ
ആരും നോക്കാറില്ല
മറ്റു പൂക്കള്‍ എന്നെ നോക്കി കളിയാക്കും
എന്നെ പൂന്തോട്ടത്തില്‍ ആരും ചന്തത്തിനു വയ്ക്കാറുമില്ല
പക്ഷെ, ഓണത്തിനു എന്റടുത്തേയ്ക്ക്
കൂട്ടുകാര്‍ ഓടിയെത്തും

നിഷാന പി എച്ച്
നാലാം തരം എ